Malayalam lyrics
ഇരുൾ നനഞ്ഞു രാമഴ ശ്രുതിമീട്ടിയാടിടുമ്പോൾ ഹരിണമായി വന്നുവോ ഒരു മായപോലെയെന്നിൽ ചടുലമിദ്രജാലം എൻ കൺകൾ മൂടിടുന്നോ ഒഴുകിയെത്തുമേതോ ലയലാസ്യ സൗന്ദര്യമേ അനുരാഗരസങ്ങൾ തേടീ ആരോ വനമോഹിനി നിന്നെ പുല്കാൻ ഞാനും നിന്നെ അറിയുവാൻ കാത്തുനിന്നു ഞാൻ മൂകമായ് നിന്നിൽ പൂക്കുവാൻ മാത്രമെത്തുന്ന വല്ലി ഞാൻ ഏതോ ഹൃദയമർമ്മരം ഏഴാം യാമ വേളയിൽ ആർദ്രമായ് രാഗതരളമായ് നീട്ടുന്നു ഞാനീ ശ്രുതി ഈ രാത്രിയിൽ നീ മാത്രമറിയാൻ എൻ മോഹവും ആത്മതാപങ്ങളും പോരു നീയിനി പാല പൂക്കുന്ന രാത്രിയിൽ ഒന്നായലിയാം രാവിനുന്മാദസീമയിൽ രാഗങ്ങളിണചേർന്നിടും നാദങ്ങളിഴപാകിടും രാക്കിളിപ്പാട്ടുപാടവേ രാത്രിമുല്ലകൾ പൂക്കവേ എൻ തോഴനാം രാവിൻറെ മടിയിൽ ഞാൻ ജീവനായി ഈ നിൻറെ അരികിൽ
Song video
Song information
Music: അരവിന്ദ് ചന്ദ്രശേഖർ
Lyricist: എം ടി പ്രദീപ്കുമാർ
Singer: സംഗീത്നേഹ എസ് നായർ
Film/album: യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ്
Explore this song
- Singer: സംഗീത്നേഹ എസ് നായർ
- Film / album: യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ്
- Composer: അരവിന്ദ് ചന്ദ്രശേഖർ
- Lyricist: എം ടി പ്രദീപ്കുമാർ