Malayalam lyrics
ഇമകളിൽ നീയേ ഇഴപിരിയാതേ വഴികളിൽ നീയേ പുലരൊളി പോലേ കാലം വിരൽത്തുമ്പിലേകുന്ന മായാ വൈഡൂര്യമേ ആരും കാണാനേരം നിനക്കായി ഞാനേകുമെന്നെ ഏകാന്തസായാഹ്ന തീരങ്ങളിൽ നനുനനെയുതിരണ മഴനൂലാണു നീ എരിവേനൽ തൊടും പാതയാകവേ തെരുതെരെ വിരിയണ നറുപൂവാണു നീ അകതാരിൻ മലർച്ഛില്ലയാകവേ തുഴയെറിയുന്നേ എൻ മാനസം നിറനദിയാകും മോഹങ്ങളിൽ ദൂരേ വയൽപ്പൂവു പാടുന്ന നീയാം ചെറുതീരം ചേരാൻ തേടുന്നു ഞാനേ തീയും നിലാവായി മാറുന്നു നീയെ- ന്നുടൽ ചേരവേ ആരോമലേ
Song video
Song information
Music: കൈലാഷ് മേനോൻ
Lyricist: ബി കെ ഹരിനാരായണൻ
Singer: നിത്യ മാമ്മൻഅഭിജിത്ത് അനിൽകുമാർ
Film/album: റാഹേൽ മകൻ കോര
Explore this song
- Singer: നിത്യ മാമ്മൻഅഭിജിത്ത് അനിൽകുമാർ
- Film / album: റാഹേൽ മകൻ കോര
- Composer: കൈലാഷ് മേനോൻ
- Lyricist: ബി കെ ഹരിനാരായണൻ