Malayalam lyrics

ഇനിയും പരിഭവമരുതേ സ്വാമീ

ഇനിയും പരിഭവമരുതേ

അഭയമിരന്നു വരുന്നൊരു സാധുവിൽ

അഗ്നിപരീക്ഷണമരുതേ അരുതേ (ഇനിയും...)

ആയിരം നവരാത്രി മണ്ഡപം താണ്ടി

ഹരിരാഗ സാഗരത്തിരകൾ നീന്തി

സങ്കട ശ്രുതിയിട്ട തംബുരു മീട്ടി ഞാൻ

സാഷ്ടാംഗം പ്രണമിച്ചു തൊഴുമ്പോൾ ഒരു

ഭിക്ഷാം ദേഹിയായ് പാടുമ്പോൾ (ഇനിയും...)

നിന്നെ ഭജിച്ചവരെല്ലാം നിന്നുടെ

നിരവദ്യ സാന്ത്വന സുഖമറിഞ്ഞു

കണ്ണീർ മെഴുകി മെനഞ്ഞൊരെൻ ജീവിത

മൺ കുടം മാത്രമെന്തേ നീ വെടിഞ്ഞു എന്റെ

മുറജപം മാത്രമെന്തേ നീ മറന്നൂ (ഇനിയും..)

Song video

Watch on YouTube

Song information

Music: കൈതപ്രം

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: ആഭോഗി

Film/album: കൈക്കുടന്ന നിലാവ്

Explore this song