Malayalam lyrics
ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ പണ്ടു തൊട്ടെയെനിക്കിഷ്ട്ടം കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ വർഷമയൂരങ്ങൾ പീലിനീർത്താടുന്ന വർണ്ണം ഹർഷം തുളുമ്പും മനസ്സിലെ സ്വപ്നത്തിൻ വർണ്ണം വർഷമയൂരങ്ങൾ പീലിനീർത്താടുന്ന വർണ്ണം ഹർഷം തുളുമ്പും മനസ്സിലെ സ്വപ്നത്തിൻ വർണ്ണം ആഴിതൻ വർണ്ണം ആകാശവർണ്ണം ആത്മാവ് പൂക്കും കടമ്പിന്റെ വർണ്ണം ആഴിതൻ വർണ്ണം ആകാശവർണ്ണം ആത്മാവ് പൂക്കും കടമ്പിന്റെ വർണ്ണം ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ പണ്ടു തൊട്ടെയെനിക്കിഷ്ട്ടം കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ ദൂരതമാലവനങ്ങൾ തൻ സാന്ദ്രമാം വർണ്ണം ചാരുഗോരോചനക്കുറി തൊട്ട പുണ്യത്തിൽ വർണ്ണം ദൂരതമാലവനങ്ങൾ തൻ സാന്ദ്രമാം വർണ്ണം ചാരുഗോരോചനക്കുറി തൊട്ട പുണ്യത്തിൽ വർണ്ണം കാളിന്ദി വർണ്ണം കായാമ്പു വർണ്ണം ഗോപികാപുണ്യം പുണരുന്ന വർണ്ണം കാളിന്ദി വർണ്ണം കായാമ്പു വർണ്ണം ഗോപികാപുണ്യം പുണരുന്ന വർണ്ണം ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ പണ്ടു തൊട്ടെയെനിക്കിഷ്ട്ടം കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ പണ്ടു തൊട്ടെയെനിക്കിഷ്ട്ടം കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ
Song video
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: എസ് രമേശൻ നായർ
Singer: പി വി പ്രീത
Film/album: ലളിതഗാനങ്ങൾ
Explore this song
- Singer: പി വി പ്രീത
- Film / album: ലളിതഗാനങ്ങൾ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: എസ് രമേശൻ നായർ