Malayalam lyrics
ഇന്ത്യയിതൊന്നേയുള്ളൂ ഈ പ്രപഞ്ചത്തിൽ ഇന്ത്യയിതൊന്നേയുള്ളൂ ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ രണഭേരികളില്ലിവിടെ രണഭൂമിയുമല്ലിവിടം രമ്യത, രഞ്ജിപ്പോടെ ജനകോടികൾ വാഴും രാജ്യം ഇന്ത്യാരാജ്യം , ഈ ഇന്ത്യാരാജ്യം ഇന്ത്യാരാജ്യം ഒരേയൊരിന്ത്യയിതൊന്നേയുള്ളൂ നബിതൻ ദർശനവും ക്രൈസ്തവസംഹിതയും ഹിന്ദുപുരാണവും ബുദ്ധവിഹാരവും ഒരുപോലൊരുപോൽ പുലരും ഭൂമി ,- ഈ ഇന്ത്യയിതൊന്നേയുള്ളൂ മതമൈത്രിക്കു ധാത്രിയാണീ ധരിത്രി മതാന്ധരെ തോൽപ്പിച്ച പുണ്യഗാത്രി മതമല്ല, മുഖ്യം മനുജനെന്നോതിയ ഇന്ത്യയിതൊന്നേയുള്ളൂ യുവചേതന ഉണരട്ടേ യുഗപ്രഭാവർ പുലരട്ടേ മാനവസ്നേഹ മന്ത്രത്തിൻ മന്ദ്രധ്വനികൾ ഉയരട്ടേ യുഗാന്തരങ്ങളിലൂടെ ഈ പുണ്യയാഗഭൂവിൻ യശസ്സിൻ യമുനകൾ ഒഴുകട്ടേ , യശസ്സിൻ യമുനകൾ ഒഴുകട്ടേ ,സദ് യശസ്സിൻ യമുനകൾ ഒഴുകട്ടേ
Song information
Music: സി കെ വഹാബ്
Lyricist: കെ സി ഗീത
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: സി കെ വഹാബ്
- Lyricist: കെ സി ഗീത