Malayalam lyrics
ഇത്ര പകലിനോടൊത്തു ചേർന്നിട്ടുമീ രാവിതെന്തേറെ കറുത്തുപോയി നീല നിലാവിൽ കുളിച്ചു വന്നീടുമീ സൂര്യനെന്തിത്ര ചുവന്നു പോയി ഇത്രനാളിക്കടൽ തന്നിൽ കിടന്നിട്ടു- മിക്കല്ലിലെന്തേ നീർത്തുള്ളിയില്ല. പുഴയിത്രയൊഴുകീട്ടുമീമരച്ചില്ലതൻ നിഴലെന്തെയൊഴുകാതെ നിന്നീടുന്നു. മഴപെയ്തൊഴിഞ്ഞിട്ടുമീമാമരത്തളിര് മിഴിചിമ്മിയെന്തേ കരഞ്ഞീടുന്നു ദൂരെക്കിളികൾ ചിരിച്ചുപാടുമ്പൊഴും പൂന്തത്തയെന്തേ പൊൻകൂട്ടിലായി. അറിയില്ലയെന്തുകൊണ്ടെന്നെൻമനസ്സെനി- ക്കിതുവരെക്കാണാൻ കഴിഞ്ഞതില്ല. അറിയാത്ത മനസ്സിനെ കാണാത്ത മനസ്സിനെ അറിയാതെയൊരുപാട് സ്നേഹിച്ചു ഞാൻ.
Song video
Song information
Music: അനിൽ ഗോപാലൻ
Lyricist: ഒ എസ് ഉണ്ണികൃഷ്ണൻ
Singer: ലഭ്യമായിട്ടില്ല
Film/album: ലസാഗു
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: ലസാഗു
- Composer: അനിൽ ഗോപാലൻ
- Lyricist: ഒ എസ് ഉണ്ണികൃഷ്ണൻ