Malayalam lyrics

ഇടം വലം വിരിഞ്ഞ ചങ്ങല 

അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി 

ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ

പുതുതാര വിപ്ലവസ്വരം  

ഇടം വലം വിരിഞ്ഞ ചങ്ങല 

അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി 

ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ

പുതുതാര വിപ്ലവസ്വരം

കനലാളനം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം     

അരിവാളിനാൽ കൊയ്ത കതിരുകൾ 

പതറാതെ വിണ്ണിലേക്കുയർത്തണം 

അധികാരവീഥിയിൽ ഉയർന്നുനിന്നിടും 

കോട്ടമതിലുകൾ തകർത്തെറിഞ്ഞു നാം 

വരും നമുക്കു നാളെയും കരം തരും സഖാക്കളായിരം

പോരിനായ് കൊടും ഇരുട്ടിനെ 

വെളിച്ചമാക്കിടാം പതറാതുറച്ച് കാഴ്ചവിട്ടിടാം 

പിറന്ന നാടിനായ് ചുടുചോര ചിന്തിടും 

ഉടലാകെ നാം പകുത്തുനൽകിടും

എതിർക്കളങ്ങളിൽ കരങ്ങളേന്തുമായുധം അടിച്ചമർത്താം 

നമുക്കറുത്തുമാറ്റിടാം  

കനലാളനം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം     

അരിവാളിനാൽ കൊയ്ത കതിരുകൾ 

പതറാതെ വിണ്ണിലേക്കുയർത്തണം 

ഇടം വലം വിരിഞ്ഞ ചങ്ങല 

അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി 

ചുവന്ന മണ്ണിൽനിന്നുയർന്നിതാ ഇതാ

പുതുതാര വിപ്ലവസ്വരം

Song information

Music: അതുൽ ആനന്ദ്

Lyricist: മനു പരവൂർക്കാരൻ

Singer: നിരഞ്ജ്‌ സുരേഷ്

Film/album: കല വിപ്ലവം പ്രണയം

Explore this song