Malayalam lyrics

ആർദ്രമീ നെഞ്ചിലെ മഴയായ് പൊഴിയാം... 

കാതോർത്തു നീ നിൽക്കയോ മൂകമായ് 

മിഴിയിൽ മൊഴിയിൽ നാമെത്തുമ്പോൾ 

പാടിടാം ആരാരും 

ഇതുവരെ കേൾക്കാ ആരീരം 

ഹൃദയമിതേതോ അലകടലല പോൽ... 

എന്നും കണ്ണീർ തൂകി 

ഞാൻ കണ്ടൂ കണ്ണാലെ നിന്നെ.. 

നിന്നിൽ വാഴാനെന്നും 

ഞാൻ കൊണ്ടൂ ഈ ജന്മവേനൽ.. 

നീ ഇനിയരികേ 

താലോലം താരാട്ടാം തേനേ.. 

വാ ഇളമനമേ 

ഞാനില്ലേ കൂട്ടേകാൻ കൂടെ.. 

പാടിടാം ആരാരും 

ഒരുമൊഴി കേൾക്കാതാലോലം.. 

നറു ചിരിയായ് നീ നിറയുമീ ഉയിരിൽ... 

തൂവൽ വാവേ നീയെൻ 

പൂ മാറിൽ ചാഞ്ഞൊന്നുറങ്ങ്... 

വേനൽ നോവിൻ ഈണം 

നീ ഓർക്കാതീ നെഞ്ചുറങ്ങ്.... 

നീ ഇമയരികേ 

ആവാരം ചേലോലും പൂവേ... 

നീർ മണിമുകിലായ് 

തൂവാനം മേലേറാം പൊന്നേ.. 

പോയിടാം ആരാരും 

ഇതുവരെ കാണാ പൂന്തോപ്പിൽ.. 

പുതുകനവായ്‌ നീ വിടരുമീ ഉലകിൽ...

Song information

Music: സിറാജ് റെസ

Lyricist: അജീഷ് ദാസൻ

Singer: ശ്യാം ലാൽ

Film/album: കച്ചി

Explore this song