Malayalam lyrics
ആർത്തു വിളിക്കുന്ന് പുള്ളുവര് തുടിമുട്ടി ആർപ്പ് കൂട്ടുന്നോര് പന്തം തെരക്ന്ന് കെട്ടാക്കുന്ന് അരി നുരിച്ചും പന്തം കെട്ടാക്കുന്ന് നാനാഴി ഉരിഞ്ഞാഴക്കെണ്ണയൊഴിച്ച് തലക്കും മുലക്കല്ലേ തീവെക്ക്ന്ന് വളഞ്ഞും പൊയി കെട്ടിയ പൂമുടിയോ കത്തിക്കരിഞ്ഞും മണം പൊന്ത്ന്ന് തുള്ളുന്ന തുള്ളിച്ചി പൂമുലയ്ക്ക് രുതിരം തുടിക്കുന്ന പൂമുലയ്ക്ക് മാറത്തെ പഞ്ചാര പൂമുലയ്ക്ക് മുക്കണ്ണൻ പന്തം പിടിച്ചോളുന്നു പന്തം മുറിഞ്ഞു പൊലിയോളവും പൂമുല കയികുന്ന് പുള്ളുവര് വെയിലത്തെ പൂമാല പൂവു പോലെ പൂവൻപഴം ചുട്ടെടുത്തപോലെ കത്തിക്കരിഞ്ഞങ്ങ് പൂമാതയോ ചന്ദനകെട്ട് കയിക്കും പോലെ ഉറുങ്കിനെറംകൊള്ള വീണവള് പുറംതോല് മുടിവരെങ്ങിങ്ങോണ്ടേര് മാടപറമ്പത്തെ മഞ്ഞുമാട് തല പൊട്ടിയ പാമ്പ് പുളയും പോലെ ഉടകൊത്തിയ കൈയ്പിടക്കും പോലെ ഉടഞ്ഞും പിടഞ്ഞും കളിക്കുന്നോള് നെഞ്ചും തലയിട്ടടിക്കുന്നോള് വലം കൈയിട്ട് പിടക്കുന്നോള് മാറത്തെ തോലും പൊളിഞ്ഞു പോയേ കുടുകുടെ ഒലിക്കുന്ന ചോര കൊണ്ട് മാടപ്പറമ്പെല്ലാം ചോന്നു പോയേ ചോരേല് മുങ്ങുന്ന പൂമാതയോ ചോരേല് മുങ്ങുന്ന പൂമാതയോ ചോരേല് മുങ്ങുന്ന പൂമാതയോത്
Song information
Music: രമേഷ് നാരായൺ
Singer: ലതിക
Film/album: തോറ്റം
Explore this song
- Singer: ലതിക
- Film / album: തോറ്റം
- Composer: രമേഷ് നാരായൺ