Malayalam lyrics

ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു
പിഴക്കും ശിഷ്യൻ
ഏമ്പ്രാനൽപ്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും (2)
കലഹം ഉലകിൽ പെരുകുംന്നേരം
തുടരും ഇനിയും ഓട്ടം നിർത്താതെ

സത്യം ധർമ്മം ഇന്നീ മനസ്സിൽ കത്തുമ്പോൾ
ഗത്യന്തരമില്ലാതെ മനം പതറുന്നു
കഴിയില്ലാ വിശ്രമമിനിയില്ലാ..
വഴിയെ വരുമീ വയ്യാവേലികളെ
തുടരെ തുടരെ തോളത്തേക്കിടുവിൻ
ഇനിയും ഇതുപോലാർക്കും ദുർഗ്ഗതി
നൽകല്ലീശ്വരാ....

ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു
പിഴക്കും ശിഷ്യൻ
ഏമ്പ്രാനൽപ്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും (2)
കലഹം ഉലകിൽ പെരുകുംന്നേരം
തുടരും ഇനിയും ഓട്ടം നിർത്താതെ

Song video

Watch on YouTube

Song information

Music: പ്രാണ്‍ ദി ബാന്റ്

Lyricist: ഡോ ലാൽജിഷ് ലവു്ലീസ്

Singer: ലഭ്യമായിട്ടില്ല

Film/album: ഒരു സോപ്പെട്ടി കഥ - എവെരിതിങ്ക് ക്ലീഷേ

Explore this song