Malayalam lyrics
ആവണിത്തുമ്പീ താമരത്തുമ്പീ ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ? എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നു എന്നുമെൻ പ്രാണനിൽ തങ്ങിടും സൌഭാഗ്യങ്ങൾ നീ തന്നു ഈ ചിരി പാൽച്ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (2) ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ ഓ മായക്കാരൻ നീ കൺമുൻപിൽ മാഞ്ഞതെന്തേ? പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണീ തങ്കത്തിൾത്താലം നിനക്കു ഞാൻ തന്നാലോ... (2) ചോലമയിലമ്മേ പീലിതരുകില്ലേ നീലമുകിലമ്മേ മാരിവിതറില്ലേ ... ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നിൻ ഈ ചിരി പാൽച്ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ ഓ മായക്കാരൻ നീ കൺമുൻപിൽ മാഞ്ഞതെന്തേ? പിച്ചവെക്കും കുഞ്ഞിളംകാൽ മുന്നിൽ മണ്ണിൽ മന്ദം മന്ദമഞ്ചിതൾപ്പൂ കാണാറായ് (2) കന്നിവെയിലമ്മേ കമ്മലണിയില്ലേ പാലരുവിയമ്മേ പാദസരമില്ലേ... പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നിൻ ഈ ചിരി പാൽച്ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി ആവണിത്തുമ്പീ താമരത്തുമ്പീ മാറത്തും തോളത്തും ചാഞ്ഞിടാതെ ഓ മായക്കാരൻ നീ കൺമുൻപിൽ മാഞ്ഞതെന്തേ?
Song video
Song information
Music: ഇളയരാജ
Lyricist: റഫീക്ക് അഹമ്മദ്
Singer: ശ്രേയ ഘോഷൽ
Raaga: മായാമാളവഗൗളവകുളാഭരണം
Film/album: സ്നേഹവീട്
Explore this song
- Singer: ശ്രേയ ഘോഷൽ
- Film / album: സ്നേഹവീട്
- Composer: ഇളയരാജ
- Lyricist: റഫീക്ക് അഹമ്മദ്