Malayalam lyrics

ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ
മാനത്തായ്‌ മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ(ആലില....)
മേലേ മാളികയിൽ നിന്നും
രഥമേറി വന്നു മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ(ആലില..)
ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ (ആലില..‌)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: പി ജയചന്ദ്രൻ

Raaga: ശുദ്ധസാവേരി

Film/album: മിഴി രണ്ടിലും

Explore this song