Malayalam lyrics
ആലിലത്തോണിയുമായ് അല്ലിയിതൾ തല്പവുമായ് അലങ്കാരഗോപുരം പണിഞ്ഞുയർത്തി അഭിരാമ സുന്ദരീ നീയുണർത്തി ആദ്യമായ് പ്രമദ സ്വപ്നങ്ങൾ സ്വപ്നങ്ങൾ സ്വപ്നങ്ങൾ (ആലിലത്തോണിയുമായ്...) ഒരു മുളം തണ്ടിന്റെ അധരത്തിലൂറും ഇളം തേൻ കനിയുമായ് നീ വരില്ലേ നീല നീരാളം ഞൊറിഞ്ഞുടുത്തെത്തുമ്പോൾ ചേലയാവോളം ഈറനണിഞ്ഞെത്തുമ്പോൾ ഹേമന്ത ചന്ദ്രിക വിടരും ഹേമന്ത ചന്ദ്രിക വിടരും (ആലിലത്തോണിയുമായ്...) കുളിർ മഞ്ഞു പെയ്യും ശുഭപാലൊളിയിൽ തളിർ വെറ്റില ചെല്ലം തുറക്കില്ലേ രജസ്വലയാമിനി മായും മുൻപേ രതിസുഖലാളനം പകരും മുൻപേ സ്വരരാഗ ഗീതകം രചിക്കാം സ്വരരാഗ ഗീതകം രചിക്കാം (ആലിലത്തോണിയുമായ്...)
Song information
Singer: ഉണ്ണി മേനോൻ
Film/album: ആദ്യമായ്
Explore this song
- Singer: ഉണ്ണി മേനോൻ
- Film / album: ആദ്യമായ്