Malayalam lyrics
ആ ആ ആ ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് (2 ) കൂട്ടുവിളിക്കുവാൻ കൂട്ടുകാരില്ല പാടിയണയുവാൻ പ്രണയിനി ഇല്ല മുന്നോട്ടു മാത്രം ഒഴുകുന്നൊരരുവി കനവിൻ തോപ്പിനെ പുണരുന്നൊരരുവി ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് ആ ആ ആ തമ്പ്രാക്കന്മാരന്നു് നീരാടിയ കടവ് മെനയറിയാതെ ഉണർത്തിയ കടവ് ആഴത്തിൻ ചിന്തയും സന്ധ്യതൻ കുളിരും മാറത്തടക്കിപ്പിടിച്ചോരു കടവ് (2 ) ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് (2 ) ആ ആ ആ തീരപ്പരപ്പിനെ അണിയിച്ചൊരുക്കി കുഞ്ഞാറ്റക്കുരുവിയെ പൂങ്കുയിലാക്കി വിരിയാൻ പറഞ്ഞത് സിന്ദൂരമാക്കി മറക്കാത്ത മനസ്സിന്റെ ജീവനാം കടവ് (2) ആറ്റിൻകരയോരത്ത് മേലാപ്പിൻ മണമുള്ള പച്ചപ്പിനഴകുള്ള കടവ് (2) പച്ചപ്പിനഴകുള്ളകടവ് പച്ചപ്പിനഴകുള്ള കടവ് ആ
Song video
Song information
Music: ഗൗരി
Lyricist: ശ്രീവർമ്മ പരവനെത്ത്
Singer: വിജയ് യേശുദാസ്
Film/album: മിഴി
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: മിഴി
- Composer: ഗൗരി
- Lyricist: ശ്രീവർമ്മ പരവനെത്ത്