Malayalam lyrics
ആറ്റിങ്കരയിലെ നീറ്റിലിരങ്ങണ കാറ്റുപാവഞ്ചിയെക്കേറ്റിത്തുഴയെടാ അണ്ണാറക്കണ്ണാ അരമുറിവാലാ കാച്ചുക്കുറുക്കിയ പാലെടുത്താരെടീ പൂച്ചക്കുറിഞ്ഞിയ്ക്ക് പായസം വെച്ചത് പൂവാലിത്തത്തേ പൂത്തിരിത്തത്തേ ഓടി വള്ളത്തിലോണത്തപ്പനിന്നാടിയെത്തണ നാളല്ലേ കാടിയെങ്കിലും മൂടിക്കുടിക്കണ കർക്കടം തീരണ നാളല്ലേ (ആറ്റുങ്കരയിലെ...) ഒന്നാമോണത്തിന്നില്ലം നിറയ്ക്കടീ വണ്ണാത്തിക്കിളിയേ രണ്ടാമോണത്തിനുണ്ണിക്കിടാവിനു മുണ്ടു കൊടുക്കടിയേ കെട്ടാപ്പെണ്ണിനു പണ്ടം പണിയണ തട്ടാനെന്തിനു കൈനീട്ടം കിട്ടാപ്പെണ്ണിനെ ചുറ്റിക്കറങ്ങണ പൊട്ടൻ ചെക്കനും കൈനീട്ടം തക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ (ആറ്റുങ്കരയിലെ...) മൂന്നാമോണത്തിൻ മുറ്റത്തെപ്പൂക്കളം മാനത്തെച്ചന്തിരനോ നാലാമോണത്തിന്റന്നെഴുന്നള്ളണ മാവേലിത്തമ്പുരാനോ കൊയ്യാപ്പാടത്തു കാവലിരുന്നൊരു കുഞ്ഞോൾക്കെന്തിനു ചിന്ദൂരം കൊയ്തു മെതിക്കുമ്പം കൂട്ടിനു വന്നൊരു ചാന്നാനെന്തിനു തന്തോയം തക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ (ആറ്റുങ്കരയിലെ...)
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്വിജയ് യേശുദാസ്
Film/album: കുടമുല്ലപ്പൂ - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്വിജയ് യേശുദാസ്
- Film / album: കുടമുല്ലപ്പൂ - ആൽബം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി