Malayalam lyrics
ആറിയോ നഗരതാപം തീയൊഴിഞ്ഞ വഴി തനിയെ രാവായതോ നോവാം പൂവണിഞ്ഞ മുകിൽ പതിയെ പോയ് മാഞ്ഞതോ ഉരുകി രാവായതോ (ആറിയോ .. ) അകലെയായ് ഇരുളിലെ പഥികരോ മിഴികൾ കൂട്ടുകയോ അരികിലോ ഉയരിലെ ചുരികയാം ചിറകു പാറുന്നുവോ വെറുതെയിന്നീ തെരുവിലൂടെ നീങ്ങാതെ അതിരെഴാം ഇരുളിലൂടെ പൂകാം മെല്ലെ ഇനിയതേ കനവിലേറിടാം താനെ നിറനിലാവായിടാം (അകലെയായ്... )
Song information
Music: യക്സാൻ ഗാരി പരേരനേഹ എസ് നായർ
Lyricist: സാം മാത്യു
Singer: ശിവകാമി ശ്യാമപ്രസാദ്
Film/album: ഒരു ഞായറാഴ്ച
Explore this song
- Singer: ശിവകാമി ശ്യാമപ്രസാദ്
- Film / album: ഒരു ഞായറാഴ്ച
- Composer: യക്സാൻ ഗാരി പരേരനേഹ എസ് നായർ
- Lyricist: സാം മാത്യു