Malayalam lyrics
നിസരിമ ഗരിനിസ രിമപമ ഗരിമ_ പനിപനി മപനിസ മപനിസ രിമഗരി നിസരിനി _ധമപ ഗമാഗ രിമഗരി നിസരിനി _ _ധമ പനിധമ പനിധപ ♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫.. ആരോഹണത്തില്‍ ചിരിച്ചും അവരോഹണത്തില്‍ കരഞ്ഞും അജ്ഞാത ഗായകന്‍ ആരോ പാടും കദനമനോഹര ഗാനം - വാഴ്വൊരു കദനമനോഹര ഗാനം // ആരോഹണത്തില്‍ ...................// ♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪. ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും വാനം ചിരിയുതിര്‍ക്കും - മിന്നലായി വാനം ചിരിയുതിര്‍ക്കും //ഇടവപ്പാതിയില്‍ ......// ഒരു മോഹം പോലും പൂക്കാതിരിക്കുമ്പോള്‍ അരുമ വസന്തം അരികിലെത്തും // ആരോഹണത്തില്‍ ..................// ♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪..♫..♪. ഇടതടവില്ലാതെ മിഴിനീര്‍ തൂകുമ്പോഴും മേഘം മഴവില്ലു ചാര്‍ത്തും തുടിക്കുന്ന മാറില്‍ മഴവില്ലു ചാര്‍ത്തും //ഇടതടവില്ലാതെ.........// നാദസരോവരം മൗനം ഭജിക്കുമ്പോള്‍ മനസ്സിന്‍ സംഗീതം മധു ഒഴുക്കും // ആരോഹണത്തില്‍ ................//
Song video
Song information
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ചിത്രശലഭം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ചിത്രശലഭം
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: യൂസഫലി കേച്ചേരി