Malayalam lyrics
ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരാമത്തിന്റെ രോമാഞ്ചം അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിൻ സുസ്മിതം.. ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരാമത്തിന്റെ രോമാഞ്ചം... പൂർവ്വ ദിഗ്മുഖഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ.. പൂർവ്വ ദിഗ്മുഖഖത്തിങ്കലൊക്കെയും പൂവിതളൊളി പൂശുമ്പോൾ... നിദ്രയെന്നോടു യാത്രയും ചൊല്ലി നിർദ്ദയം വിട്ടുപോകയാൽ... മന്ദചേഷ്ടനായ് നിന്നിരുന്നു ഞാൻ മന്ദിരാങ്കണ വീഥിയിൽ.. മന്ദചേഷ്ടനായ് നിന്നിരുന്നു ഞാൻ മന്ദിരാങ്കണ വീഥിയിൽ.. എത്തിയെൻ കാതിലപ്പൊഴുതൊരു മുഗ്ദ്ധസംഗീതകന്ദളം ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരാമത്തിന്റെ രോമാഞ്ചം...
Song video
Song information
Music: രമേഷ് നാരായൺ
Lyricist: ചങ്ങമ്പുഴ
Singer: വിജയ് യേശുദാസ്മധുശ്രീ നാരായൺ
Film/album: ഒറ്റമന്ദാരം
Explore this song
- Singer: വിജയ് യേശുദാസ്മധുശ്രീ നാരായൺ
- Film / album: ഒറ്റമന്ദാരം
- Composer: രമേഷ് നാരായൺ
- Lyricist: ചങ്ങമ്പുഴ