Malayalam lyrics
ആരാരിരോ...ആരാരിരോ... താരാട്ടു പാടീട്ടും താലോലമാടീട്ടും എന്മണിക്കുഞ്ഞേ നീയുറങ്ങീലേ ഇനിയും ഉറങ്ങീലേ അമ്പിളിമാമനെ കാട്ടിയാലോ നിന്റെ പീലിത്തിരുമുടി ചായ്ച്ചുവല്ലോ കാച്ചിയപാലിൻ പുഞ്ചിരി ചോദിച്ചൊ- രായിരം വട്ടം ഞാൻ ഊട്ടിയല്ലോ ഇന്നും ഊട്ടിയല്ലോ (താരാട്ടു) നാളത്തെ രാജാവായ് നീ വളരാനമ്മ കണ്ണീരും കയ്യുമായ് നോറ്റിരിപ്പൂ നിന്റെ സാമ്രാജ്യത്തിൽ അമ്മയ്ക്കുമിത്തിരി തല ചായ്ക്കാൻ നീ ഇടം തരണേ എന്നും ഇടം തരണേ (താരാട്ടു)
Song video
Song information
Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: അമ്പിളി
Film/album: കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
Explore this song
- Singer: അമ്പിളി
- Film / album: കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം