Malayalam lyrics

ആരാണാദ്യം കണ്ടതെന്ന് ഓർമ്മയുണ്ടോ
പെണ്ണേ ഓർമ്മയുണ്ടോ..
എന്നാണാദ്യം കണ്ടതെന്ന് ഓർമ്മയുണ്ടോ
പെണ്ണേ ഓർമ്മയുണ്ടോ
കുഞ്ഞിക്കവിളിൽ മുത്തമിട്ടതും
കുഞ്ഞിക്കൈയ്യാൽ മുഖം മറച്ചതും മറന്നുപോയോ
നീ മറന്നുപോയോ ..
ആരാണാദ്യം കണ്ടതെന്ന് ഓർമ്മയുണ്ടോ
പെണ്ണേ ഓർമ്മയുണ്ടോ ..

പണ്ട് പണ്ടോരോണനാളിൽ
തേന്മാവിൻ ചോട്ടിൽ നമ്മൾ (2)
കണ്ണാരം പൊത്തിക്കളിച്ചതും
ഊഞ്ഞാലിലാടി രസിച്ചതും മറന്നു പോയോ
നീ മറന്നു പോയോ..
ആരാണാദ്യം കണ്ടതെന്ന് ഓർമ്മയുണ്ടോ
പെണ്ണേ ഓർമ്മയുണ്ടോ ..

പണ്ടൊരിക്കൽ നിനക്കായി പവിഴമല്ലി പുഴയില്
പണ്ടൊരിക്കൽ നിനക്കായി പവിഴമല്ലി പുഴയില്
പൊങ്ങി പൊങ്ങി മറിഞ്ഞതും
വെള്ളാരം കല്ല്‌ തിരഞ്ഞതും മറന്നു പോയോ
നീ മറന്നു പോയോ

ആരാണാദ്യം കണ്ടതെന്ന് ഓർമ്മയുണ്ട്
ഇന്നും ഓർമ്മയുണ്ട്..
എന്നാണാദ്യം കണ്ടതെന്ന് ഓർമ്മയുണ്ട്
ഇന്നും ഓർമ്മയുണ്ട് ..
കുഞ്ഞിക്കവിളിൽ മുത്തമിട്ടതും
കുഞ്ഞിക്കൈയ്യാൽ മുഖം മറച്ചതും മറക്കുകില്ല
ഞാൻ മറക്കുകില്ലാ ..
ലാലാലാലാ ..ഉം ..ലാലാലാലാ..ഉം
ലാലാലാലാ ..ഉം ..ലാലാലാലാ..ഉം

Song video

Watch on YouTube

Song information

Music: സജീവ്‌ മംഗലത്ത്

Lyricist: ഹാജമൊയ്നു എം

Singer: വിജയ് യേശുദാസ്റിമി ടോമി

Film/album: ലൗ ലാൻഡ്

Explore this song