Malayalam lyrics
ഗാനം ഇവിടെ കേൾക്കാം - http://onam.eenam.com/ml/node/20 ആരോ കാതിൽ പാടി ആരോ കാതിൽ പാടി ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു- മാരോ... കാതിൽ പാടി ആരോ കാതിൽ പാടി. മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരു- മാരോ.. കാതിൽ പാടി…. ആരോ കാതിൽ പാടി…. കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ ഇനിയെത്ര കാലമീ കാഴ്ചകാണാൻ , ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥക- ളാരോ... കാതിൽ പാടി…ഓണപ്പാട്ടിനോർമ്മകൾ കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ ആത്മാവിലെ സംഗീതമായ്, അറിയുന്നു നാം ഈ സന്ധ്യയിൽ ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു- മാരോ... കാതിൽ പാടി.ആരോ കാതിൽ പാടി
Song information
Music: ബഹുവ്രീഹി
Lyricist: ജി നിശീകാന്ത്
Singer: ദിവ്യ എസ് മേനോൻ പ്രദീപ് ചന്ദ്രകുമാർ
Film/album: ഓണം with ഈണം
Explore this song
- Singer: ദിവ്യ എസ് മേനോൻ പ്രദീപ് ചന്ദ്രകുമാർ
- Film / album: ഓണം with ഈണം
- Composer: ബഹുവ്രീഹി
- Lyricist: ജി നിശീകാന്ത്