Malayalam lyrics

ആരോ ഈ യാത്ര എങ്ങോ

ഏതോ തീരം തിരഞ്ഞോ

ആകാശവഴിയോരം അന്യോന്യമറിയാതെ

കൈ കോർത്തു പോകുമിവരാരോ...

മിന്നാമിനുങ്ങിന്റെ തോളോടു തോൾ ചേർന്നു

മിന്നുന്ന താരമിവനാരോ...

ആനന്ദമോ... ഹേയ് ആവേശമോ

സൗഹൃദം നൽകുമുല്ലാസമോ

നെഞ്ചിൻ... ഉള്ളിലെന്താമോ...

ഉന്തിർ  മാമ എയ്‌ലൊ മേസ പോന്ത

ലിപ്‌ലോ.. ആനി മസോരി ചീയാ പെലിയാണ്ടക

ഏക് ഗാനസാ ഖലോ ഓ ഗാനസാ ഖലോ

ഓ മയ്യാ  മയ്യാ ..

ആയിരം ചിറകുകൾ കൈ വന്ന പുലരികൾ

എവിടെയും പുതുമകൾ മായുന്നു

അതിരുകൾ...

തീരത്തു വന്നു തിര കൊണ്ടിട്ട ശംഖിലൊരു

നീരാഴിയിട്ട ശ്രുതിയാണോ...

കാതോർത്തു കേട്ടതവർ നെഞ്ചിൽ ഇരമ്പുമൊരു

പുതുസാഗരത്തിനൊളിയാണോ

Solte o seu corpo comigo e vem dançar

Vem nessa energia, jogue as mãos para o ar

No ritmo, balança, deixa o som te levar..

Vem pra essa festa, alegria é dançar eu e você

ആയിരം കതിരുകൾ നീട്ടുന്നു പകലുകൾ

ചേലുള്ള പഴമകൾ...

തേടുന്നു നിഴലുകൾ...

ഓർക്കാതെ പെയ്ത മഴ ഏൽക്കാതെ കൂട്ടുകൂട

നീർത്തി തുണക്കുമിവരാരോ ..

പാടേ മറന്ന ഒരു പാട്ടോർത്തെടുത്തു

തുടി കൊട്ടി തുടിക്കുമിവരാരോ

ഊ വായിയെ ...ഹേയ്  ഊ റാനിവാ...  

മാരി യോ സായി...

ഊ വായിയെ ..ഹേയ് ലോ....

മീവ സീയാനെ..

Video

Song information

Music: ഔസേപ്പച്ചൻ

Lyricist: സന്തോഷ് വർമ്മ

Singer: അമൽ ആന്റണി അഗസ്റ്റിൻഫ്രാങ്കോ

Film/album: അയാൾ ജീവിച്ചിരിപ്പുണ്ട്

Explore this song