Malayalam lyrics
ആ... ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ അകന്നതെന്തേ നീ അകലേയ്ക്കായ് പരിഭവമാണോ പിണക്കമാണോ ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്ര ബാഷ്പമാകൂ ഒരു കുടക്കീഴിൽ മലരിതൾ ചൂടിയ കാർക്കൂന്തലാളൊരു കഥ മെനഞ്ഞു പോയവസന്തത്തിൽ ചൂടിയ പൂവിതൾ വാടാതെ എൻ ഹൃത്തിൽ പ്രണയമായി ആനന്ദ..ആനന്ദഗീതമേ അരികിൽ വരൂ മിഴികളെ സ്നേഹാർദ്രബാഷ്പമാകൂ അറിയാതെയറിയാതെ മൂളുന്ന ഗീതങ്ങൾ നിന്നെക്കുറിച്ചുള്ളതായിരുന്നൂ പ്രിയനേ നിൻ മുഖം കാണുവാനാകാതെ എന്നും നിനക്കായ് കാത്തിരിപ്പൂ ആനന്ദ..ആനന്ദ ആ... (ആനന്ദഗീതമേ...)
Song information
Music: അരുൺ രാജ്
Lyricist: അജി പുത്തൂർ
Singer: സുജാത മോഹൻ
Film/album: തെക്ക് തെക്കൊരു ദേശത്ത്
Explore this song
- Singer: സുജാത മോഹൻ
- Film / album: തെക്ക് തെക്കൊരു ദേശത്ത്
- Composer: അരുൺ രാജ്
- Lyricist: അജി പുത്തൂർ