Malayalam lyrics

ആന പോലൊരു വണ്ടി ആരുണ്ടൊരു ഗ്യാരണ്ടി

ആന പോലൊരു വണ്ടി ആരുണ്ടൊരു ഗ്യാരണ്ടി

ആക്സലേറ്ററൊരാളിൽ ബ്രേക്കോ മറ്റൊരാളിൽ

അലമ്പ് റോഡിൽ കലമ്പിയോടാൻ  തൊടുത്തു വിട്ടൊരു വണ്ടി

ജയന്റുവീലിൽ കറക്കിവിട്ടൊരു കിറുക്കുറഞ്ഞൊരു വണ്ടി

പറത്തിവിട്ടൊരു പട്ടം പൊട്ടി പാളി പണിപാളി ഓ.. കേറിപ്പോയവർ തെണ്ടി

കേറിപ്പോയവർ തെണ്ടി

ആന പോലൊരു വണ്ടി ആരുണ്ടൊരു ഗ്യാരണ്ടി

ഇരുട്ടുവോളം വെള്ളം കോരി പഠിച്ചതൊക്കെ പാഴായി

ഇരുട്ടുവോളം വെള്ളം കോരി പഠിച്ചതൊക്കെ പാഴായി

കള്ളൻ പൊലീസായി കഷ്ടം കാലം അറിഞ്ഞ കലികാലം

കുരുത്തതാണീ നമ്മൾ തോക്കിൻ കഴുത്ത് വിറച്ചുപോയി

നിവൃത്തികേടിൻ മീശകൾ ഞങ്ങൾ തെറുത്തുവെച്ചേ പോയി

കടക്കെടാ നീ പുറത്ത്

കടക്കെടാ നീ പുറത്ത് നിന്നെ എടുത്തുകൊള്ളാം പിന്നെ ഓ..

ആന പോലൊരു വണ്ടി ആരുണ്ടൊരു ഗ്യാരണ്ടി

ആകാശം വഴി പോകാനായിട്ടാരാനുണ്ടോ കേറുന്നു

ആകാശം വഴി പോകാനായിട്ടാരാനുണ്ടോ കേറുന്നു

സ്വർഗ്ഗത്തീന്ന് നരകത്തേയ്ക്കോരോട്ടം കിട്ടി പോരുന്നോ

വിറച്ചകൊമ്പിൽ പിടിച്ചിരിക്കും ഉറുമ്പുകൾക്കൊരു കൊണ്ടാട്ടം

അന്തം കുന്തം അറിഞ്ഞു  പണ്ടം പുറത്തു ചാടി കിളിപോയി

പെട്ടുപോയവർ പെട്ട പാടുകൾ പറയാൻ മേലാ ശിവനേ

ആന പോലൊരു വണ്ടി ആരുണ്ടൊരു ഗ്യാരണ്ടി

ആക്സലേറ്ററൊരാളിൽ ബ്രേക്കോ മറ്റൊരാളിൽ

അലമ്പ് റോഡിൽ കലമ്പിയോടാൻ  തൊടുത്തു വിട്ടൊരു വണ്ടി

ജയന്റുവീലിൽ കറക്കിവിട്ടൊരു കിറുക്കുറഞ്ഞൊരു വണ്ടി

പറത്തിവിട്ടൊരു പട്ടം പൊട്ടി പാളി പണിപാളി കേറിപ്പോയവർ തെണ്ടി

കേറിപ്പോയവർ തെണ്ടി

Song information

Music: ഒ കെ രവിശങ്കർ

Lyricist: മുരുകൻ കാട്ടാക്കട

Singer: ശങ്കർ മഹാദേവൻ

Film/album: ഒരു താത്വിക അവലോകനം

Explore this song