Malayalam lyrics
സുരാംഗനാ... സുരാംഗനാ... സുമവദനാ... സുമവദനാ... സുരഭീ സുമതീ സുലോചനാ.... സുരഭീ സുമതീ സുലോചനാ... സുലോചനാ... സുരാംഗനാ സുമവദനാ... സുരഭീ സുമതീ സുലോചനാ... സുരാംഗനാ സുമവദനാ... സുരഭീ സുമതീ സുലോചനാ... നിന്നോടെനിക്കെന്തൊരാരാധനാ... നിന്നെക്കുറിച്ചാണെന്നാലോചനാ.... നീ തന്നെയാണെന്റെ പൊന്നോമന... സുരാംഗനാ സുമവദനാ... സുരഭീ സുമതീ സുലോചനാ... ശീലാവതി നിന്റെ ലീലാ വിലാസം... തേന്മലരമ്പന്റെ സംഭാവനാ... ശീലാവതി നിന്റെ ലീലാ വിലാസം... തേന്മലരമ്പന്റെ സംഭാവനാ... മറിമാനയനേ.... മറിമാനയനേ നറുതേൻ വചനേ... ഉണർത്തൂ വിടർത്തൂ എൻ ഭാവന... വിനയാന്വിതനായ കുമാരകനേ... വരനായി ലഭിച്ചൊരു ഭാഗ്യവതീ... ധനമോഹിനീ... നീ... ഇനി വന്നീടുകെന്നരികേ.... സുരാംഗനാ സുമവദനാ... സുരഭീ സുമതീ സുലോചനാ... സുരാംഗനാ സുമവദനാ... സുരഭീ സുമതീ സുലോചനാ... ഓ... പ്രാണേശ്വരി നിന്റെ അന്തഃപുരത്തിൽ... പ്രേമാന്ധനാം എന്റെ പുഷ്പാർച്ചനാ... പ്രാണേശ്വരി നിന്റെ അന്തഃപുരത്തിൽ... പ്രേമാന്ധനാം എന്റെ പുഷ്പാർച്ചനാ... തരുണീ രമണീ അമൃതിൻ ഭരണീ... എനിക്കും നിനക്കും ഒരു കാമന... ഭവതിക്കൊരു ഭാസുര ഭാവി തരാം... മണിമാളിക തന്നുടെ ചാവി തരാം... മഹിളേ... കരളേ... ഇനി വന്നീടുകെന്നരികേ... സുരാംഗനാ സുമവദനാ... സുരഭീ സുമതീ സുലോചനാ... സുരാംഗനാ സുമവദനാ... സുരഭീ സുമതീ സുലോചനാ... നിന്നോടെനിക്കെന്തൊരാരാധനാ... നിന്നെക്കുറിച്ചാണെന്നാലോചനാ.... നീ തന്നെയാണെന്റെ പൊന്നോമന...
Song information
Music: എം ജയചന്ദ്രൻ
Lyricist: സന്തോഷ് വർമ്മ
Singer: ശങ്കർ മഹാദേവൻ
Film/album: ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ
Explore this song
- Singer: ശങ്കർ മഹാദേവൻ
- Film / album: ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ
- Composer: എം ജയചന്ദ്രൻ
- Lyricist: സന്തോഷ് വർമ്മ