Malayalam lyrics
ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും അകക്കണ്ണുമായൊരമ്മ കണ്ണില്‍ ആയിരം കടലുള്ളൊരമ്മ അമ്മ യശോദ.. ചൊല്ലുന്നു കണ്ണാ അസുരവധം നിന്റെ ധര്‍മ്മം.... ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും അകക്കണ്ണുമായൊരമ്മ കണ്ണില്‍ ആയിരം കടലുള്ളൊരമ്മ അന്നവും അറിവും പകര്‍ന്നു തന്നു ഈ അമ്മത്തണലില്‍ നീ വളര്‍ന്നു പലപല രൂപത്തില്‍.. കലിയാകുമധര്‍മ്മത്തെ പരലോകം ചേര്‍ക്കുന്ന കണ്ണാ... നിന്റെ പാട്ടിനു കൂട്ടൊരു പാഴ്മുളം തണ്ട് ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും അകക്കണ്ണുമായൊരമ്മ.. കണ്ണില്‍ ആയിരം കടലുള്ളൊരമ്മ.. കര്‍മ്മവും വഴിയും തെളിച്ചു തന്നു ആ കൈവിരല്‍ത്തുമ്പില്‍ നീ നടന്നു മധുരയ്ക്ക് തേരേറിപ്പോകുന്നൊരമ്പാടി.. മഴമുകിലാമെന്റെ കണ്ണാ കണ്ണാ നിന്റെ മൗനത്തിൽ കൂട്ടിനായ് അമ്മയുമുണ്ട്... ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും അകക്കണ്ണുമായൊരമ്മ.. കണ്ണില്‍ ആയിരം കടലുള്ളൊരമ്മ.. അമ്മ യശോദ.. ചൊല്ലുന്നു കണ്ണാ അസുരവധം നിന്റെ ധര്‍മ്മം.... ആദിത്യകിരണങ്ങള്‍ അഞ്ജനമെഴുതും അകക്കണ്ണുമായൊരമ്മ.. കണ്ണില്‍ ആയിരം കടലുള്ളൊരമ്മ..
Song video
Song information
Music: രമേഷ് നാരായൺ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Raaga: ഗുഞ്ചികാനഡ
Film/album: വൈറ്റ് ബോയ്സ്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വൈറ്റ് ബോയ്സ്
- Composer: രമേഷ് നാരായൺ
- Lyricist: എസ് രമേശൻ നായർ