Malayalam lyrics
ആദി ചെമ്പട അങ്കപ്പൊലികളി കുറുമനും ചെറുമനും കുരുമയതെരിപൊരി അരമണിയരിമണി ചെറുപയറൊരു മണി തറുതല പറയണ മറുതനു കുറുവടി മണ്ണു കിളച്ചു മദിച്ചു നടക്കണ മായാണ്ടിപ്പട മാഞ്ഞു വരുന്നേ ഹോയ്… (ആദി ചെമ്പട) വെട്ടാരം പോത്തിന്റെ വാലേൽ പിടിയളിയാ പിടിയളിയാ വേലാണ്ടി പണ്ടാരക്കോലം കെട്ടളിയാ കെട്ടളിയാ (വെട്ടാരം) കാളിയ്ക്കും കൂളിയ്ക്കും കുമ്പാരിച്ചെമ്പയ്ക്കും കാളിയ്ക്കും കൂളിയ്ക്കും കുമ്പാരിച്ചെമ്പയ്ക്കും നൂറും പാലും തെച്ചിപ്പൂ കൊണ്ടാ കൊമ്പും കുഴലമ്പും പല വില്ലും തല്ലും പട പാഞ്ഞോട്ടം കാവും തിറയാട്ടും മുടിയേറ്റും തോറ്റും കളി കൂത്താട്ടം (ആദിച്ചെമ്പട) കാക്കാലക്കാറ്റിന്റെ കുടുമേൽ പിടിയളിയാ പിടിയളിയാ കാടെല്ലാം പന്താടും കാലേൽ പിടിയളിയാ പിടിയളിയാ ചോഴിക്കും മുത്തിക്കും ചെങ്കോഴിച്ചാത്തനും ചോഴിക്കും മുത്തിക്കും ചെങ്കോഴിച്ചാത്തനും നാക്കും ചോരേം ചുണ്ടപ്പൂ കൊണ്ടാ കൊമ്പും കുഴലമ്പും പല വില്ലും തല്ലും പട പാഞ്ഞോട്ടം കാവും തിറയാട്ടും മുടിയേറ്റും തോറ്റും കളി കൂത്താട്ടം (ആദി ചെമ്പട)
Song information
Music: ജോൺസൺ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഒ യു ബഷീർകോറസ്
Film/album: കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ)
Explore this song
- Singer: ഒ യു ബഷീർകോറസ്
- Film / album: കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ)
- Composer: ജോൺസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി