Malayalam lyrics
ആതിര തിങ്കളേ പാൽക്കുടം താ താരകപ്പൂക്കളേ പൂമഴ താ..ആ .. ഹാ ശലഭമായി പറന്നിടാം ഓമന മൈനേ വാ പ്രിയനെ താ മധുരമായി ചുംബനത്തേൻ മധുരം പൂവും പൊന്നും ചൂടി എത്തും നീ എന്നുള്ളം മൂടും സ്നേഹം തന്നില്ലേ കാലം പോലും കണ്ണു വെച്ചൂ പ്രേമം തൂവും നിന്റെ സ്നേഹത്തിൻ മുന്നിൽ നമുക്കു വേണ്ടിയല്ലോ ഋതുക്കൾ കാത്തിരിപ്പൂ നമുക്കു മാത്രമല്ലേ ഏഴഴകേഴുമായി മഴവില്ലു താണിറങ്ങി കിളികളെൻ കരളിലെ പാട്ടുകൾ പാടുന്നു പൂക്കളെൻ ചിരിയിലെ തൂമധു തേടുന്നൂ ആതിര തിങ്കളേ പാൽക്കുടം താ താരകപ്പൂക്കളേ പൂമഴ താ ആ ..ഹാ പാടും നെഞ്ചിൻ ഈണം നീയേ കാണും സ്വപ്നം പൊന്നേ നീ തന്നെയല്ലെ ചായം തൊട്ടെൻ ചിത്രം തീർത്തൂ നീയെൻ കണ്ണിൽ വർണ്ണലോകം തീർത്തില്ലെ വരില്ലേയീ വഴിയിൽ എനിക്കു പാടിത്തരാൻ പ്രണയഗീതവുമായി ഒരു ഗായിക വസന്ത ചന്ദ്രികയിൽ മനസ്സുകൾ പരസ്പരം പകർന്നൊരു കാര്യങ്ങൾ ഒരിക്കലും മറക്കുവാനാവില്ല പ്രാണപ്രിയാ ആതിര തിങ്കളേ പാൽക്കുടം താ താരകപ്പൂക്കളേ പൂമഴ താ ആ ..ഹാ
Song video
Song information
Music: മഞ്ജുനാഥ് ജയവിജയ
Lyricist: സുഭാഷ് ചേർത്തല
Singer: കെ എസ് ചിത്ര
Film/album: ക്ലിയോപാട്ര
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ക്ലിയോപാട്ര
- Composer: മഞ്ജുനാഥ് ജയവിജയ
- Lyricist: സുഭാഷ് ചേർത്തല