Malayalam lyrics
ആകാശവീഥിയില്‍ ആടുവാന്‍ മോഹം ആതിരാക്കുളിരില്‍ നിന്നു പാടുവാന്‍ മോഹം മനസ്സിലെ മോഹം മധുരിക്കും മോഹം മദനന്റെ മാറില്‍ച്ചാരി മയങ്ങുവാന്‍ മോഹം ആകാശവീഥിയില്‍ ആടുവാന്‍ മോഹം കരളില്‍ പലസ്വപ്നങ്ങള്‍ മണിമാലചാര്‍ത്തും കാറ്റില്‍ പല രാഗങ്ങള്‍ പുല്ലാങ്കുഴലൂതും കാര്‍മേഘക്കൂട്ടം ഭാവുകം നേരും സ്നേഹത്തിന്‍ നെഞ്ചം രോമാഞ്ചം ചൂടും വാ വാ വാ വാ വാരിപ്പുണരാൻ വാ വാ വാ വാ വാരിപ്പുണരാന്‍ ആകാശവീഥിയില്‍ ആടുവാന്‍ മോഹം ആതിരാക്കുളിരില്‍ നിന്നു പാടുവാന്‍ നിനവില്‍ പല പുഷ്പങ്ങള്‍ വിരിയാതെ നില്‍ക്കും കാലത്തിന്‍ കേളികളില്‍ അവ വീണ്ടും വിരിയും കോകിലജാലം മംഗളം നേരും മോഹങ്ങളെല്ലാം സത്യങ്ങളാകും വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍ വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍ (ആകാശവീഥിയിൽ )
Song video
Song information
Music: എ ടി ഉമ്മർ
Lyricist: വയനാർ വല്ലഭൻ
Singer: കെ എസ് ചിത്ര
Film/album: ഗാണ്ഡീവം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഗാണ്ഡീവം
- Composer: എ ടി ഉമ്മർ
- Lyricist: വയനാർ വല്ലഭൻ