Malayalam lyrics

ആകാശം തേടുകയായി
ആനന്ദം വിടരുകയായി
നമ്മൾ ഉണരും നേരം
മണ്ണിൽ സ്നേഹം ഉയരുകയായി
എങ്ങോ നാം അലയുകയായി
ദൂരെ നാം മറയുകയായി
ഏതോ മൂടൽ മഞ്ഞിൽ
വാർമഴവില്ലുകളുയരുകയായി ..

ആകാശം തേടുകയായി
ആനന്ദം വിടരുകയായി
നെഞ്ചിൽ പുതു രാഗമേഘം  
നെഞ്ചിൽ പുതു വേഗമേറും
നമ്മിലാകെ വർണ്ണം നിറയുന്നേ
നെഞ്ചിൽ പുതു രാഗമേഘം 
നെഞ്ചിൽ പുതു വേഗമേറും
നമ്മൾ പുതുമാർഗ്ഗം തിരയുന്നേ

യാത്രകളാൽ വീണ്ടും..
തേടും തീരം..
നോവിൽ പോയ കാലം അകലുന്നു
നാം മാറുന്നു..

ആകാശം തേടുകയായി
ആനന്ദം വിടരുകയായി

Song information

Music: ജോനാഥൻ ബ്രൂസ്

Lyricist: പ്രവീണ്‍ എം സുകുമാരൻ

Singer: നജിം അർഷാദ്

Film/album: ച്യൂയിങ്ങ് ഗം

Explore this song