Malayalam lyrics
ആകാശം കണിപ്പൂമ്പന്തലായ് ആലോലം തെളിഞ്ഞേ തേവാരക്കുളിർ പൂന്തൊട്ടിലിൽ ഓംകാരം വിരിഞ്ഞേ അമ്മാനം കിളിപ്പൂഞ്ചുണ്ടിലോ സംഗീതം കുതിർന്നേ പുലർകാല സൂര്യനായ് എന്നുള്ളം നിറഞ്ഞേ (ആകാശം...) ആരാരോ കളകാകളി പാടി ആത്മാവിൽ നിറമാമയിലാടി പൊന്നാമ്പൽ തളിരോർമ്മകൾ മൂടി നീഹാരം നറുചന്ദനമായ് നിറവാർമഴവിൽ ചിറകിൽ കുടയും കുളിരായ് കരളിലെ മോഹം ചെറുതേൻ തിരയും കുറുവാൽക്കിളിയായ് കുറുകും മനസ്സിലെ മൗനം മദഭരമായ്... (ആകാശം...) എങ്ങെങ്ങോ മലർമഞ്ഞല മൂടി എന്നുള്ളിൽ മധുമാധവമായി പൂങ്കാറ്റിൽ പുതുനാമ്പുകളാടി വാർതിങ്കൾ വരവർണ്ണവുമായ് പകൽപോയ് മറയും കടലിൻപടവിൽ നിഴലായ് വഴുതും മനസ്സേ പറയാമൊഴിയിൽ കുതിരാമധുവായ് ഒഴുകാതൊഴുകും മനസ്സേ ഇതുവഴി വാ... (ആകാശം...)
Song information
Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജി മാർക്കോസ്
Film/album: മലയാളമാസം ചിങ്ങം ഒന്നിന്
Explore this song
- Singer: കെ ജി മാർക്കോസ്
- Film / album: മലയാളമാസം ചിങ്ങം ഒന്നിന്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി