Malayalam lyrics

അഴകേ അഴകേ നീ എന്നരികേ
വന്നു ഞാൻ നില്പൂ മനവും കവരുവാൻ
മെല്ലെ മൊഴിയുന്നു പ്രേമഗാനം
അനുരാഗഗീതം അതിൻ ലോലമന്ത്രം
ഉള്ളിന്നുള്ളിലൊഴുകുന്ന സ്നേഹഗാനം
അതിലേറെ മോഹം അതിസ്നേഹഗാനം
വരുകില്ലേ ഒരുമിക്കുവാൻ മധുപകരാൻ
അഴകേ അഴകേ നീ എന്നരികേ
വന്നു ഞാൻ നില്പൂ മനവും കവരുവാൻ

താരം പൂക്കും നീല രാവിൽ
തീരത്തായണയും പൊൻതിങ്കൾ
തമ്മിൽ തമ്മിൽ ചേരും നാളിനായ്‌
സ്വപ്‌നങ്ങൾ നെയ്തിടും നിമിഷങ്ങൾ
കാറ്റിൽ മൂളും തണ്ടിന്നീണം കേട്ടൂ പ്രണയമേ
അഴകേ അഴകേ നീ എന്നരികേ
വന്നു ഞാൻ നില്പൂ മനവും കവരുവാൻ

ഞാനും കൂടാം നിന്റെ കൂടെ
സ്നേഹത്തിൻ പൂവായി വിരിഞ്ഞീടും
ഞാനും നീയും കാണും കനവിൽ
പ്രണയത്താൽ നിറയും രാവുകൾ
എന്നിൽ ഇളം തെന്നൽപോലെ കേട്ടൂ പ്രണയമേ
അഴകേ അഴകേ നീ എന്നരികേ
വന്നു ഞാൻ നില്പൂ മനവും കവരുവാൻ

Song video

Watch on YouTube

Song information

Lyricist: റാഫി മതിര

Singer: നജിം അർഷാദ്ദുർഗ്ഗ വിശ്വനാഥ്

Film/album: മൈ ഡിയര്‍ മമ്മി

Explore this song