Malayalam lyrics
ഉം... അലയുമീ പറവകൾ തേടുകയായ് ഇരുൾ വീണൊരു മണ്ണിൽ കൂടൊരുക്കാൻ നെഞ്ചിലെ താളവും തകരുകയായ് ഈ... ജീവിതയാത്രകളിൽ .... ഓരോ നോവൽ ആരോ കനലെറിയുകയായ് അലയുമീ പറവകൾ തേടുകയായ് ഇരുൾ വീണൊരു മണ്ണിൽ കൂടൊരുക്കാൻ ... പിരിയുന്നു മൂകം ഉരുകുമ്പോൾ തിരയുന്നു നിന്നെ ചാരെ .. അറിയുന്നു കാണാക്കടലായി .... അകലുന്നു ദൂരെ താരങ്ങൾ ... നീളെ മായും താനേ ... ഉയരുന്ന നാദം മറയുമ്പോൾ .. പകരുന്ന സ്നേഹം നിറയും... ഒഴുകുന്നു നീളെ കാറ്റായ് പടരുന്നു തീയും കാലങ്ങൾതോറും നീയോ ഞാനോ ... അലയുമീ പറവകൾ തേടുകയായ് ഇരുൾ വീണൊരു മണ്ണിൽ കൂടൊരുക്കാൻ നെഞ്ചിലെ താളവും തകരുകയായ് ഈ... ജീവിതയാത്രകളിൽ .... ഓരോ നോവൽ ആരോ കനലെറിയുകയായ്
Song information
Music: ഋത്വിക് എസ് ചന്ദ്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: ഋത്വിക് എസ് ചന്ദ്
Film/album: ഓറഞ്ച്‌വാലി
Explore this song
- Singer: ഋത്വിക് എസ് ചന്ദ്
- Film / album: ഓറഞ്ച്‌വാലി
- Composer: ഋത്വിക് എസ് ചന്ദ്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ