Malayalam lyrics

അലയുമീപ്പറവകൾ  തേടുകയായ്

ഇരുൾവീണൊരുമണ്ണിൽ കൂടൊരുക്കാൻ

നെഞ്ചിലെ താളവും തകരുകയായ്

ഈ ജീവിതയാത്രകളിൽ 

ഓരോ നോവിൽ 

ആരോകനലെറിയുകയായ്

(അലയുമീപ്പറവകൾ ... )

പിരിയുന്നു മൂകം ഉരുകുമ്പോൾ

തിരയുന്നു നിന്നെച്ചാരെ

അറിയുന്നുകാണാക്കടലായ് നീ

അകലുന്നു ദൂരെത്താരങ്ങൾ

നീളേ ... മായുന്നു താനേ

ഉയരുന്ന നാദം മറയുമ്പോൾ

പകരുന്ന സ്നേഹം നിറയും

ഒഴുകുന്നു നീളെ കാറ്റായ് നീ

പടരുന്നു തീയും കാലങ്ങൾ

തോറും .. നീയോ... ഞാനോ... 

(അലയുമീപ്പറവകൾ ... )

Song information

Music: ഋത്വിക് എസ് ചന്ദ്

Singer: ഋത്വിക് എസ് ചന്ദ്

Film/album: നാലാം നദി

Explore this song