Malayalam lyrics
അല്ലിമലർക്കാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെയൊരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാമൊന്നായ് ആടിപ്പാടി (അല്ലിമലർക്കാവിൽ ) ഒരു പൊൻമാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലേ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമതോർമ്മയായ് (2) മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം (അല്ലിമലർക്കാവിൽ ) വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ ഒരു കാറ്റിലലിയുന്ന ഹൃദയാർദ്ര ഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലീ വസന്തത്തിൻ ദൂതികൾ (2) ഋതുശോഭയാകെ ഒരു കുഞ്ഞുപൂവിൽ (അല്ലിമലർക്കാവിൽ )
Song video
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: എം ജി ശ്രീകുമാർ
Raaga: കാനഡ
Film/album: മിഥുനം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: മിഥുനം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഒ എൻ വി കുറുപ്പ്