Malayalam lyrics

അറിയായ്കയാലല്ല സ്നേഹമേ നിൻ 

നിലാക്കുളിരിൽനിന്നും ഞാൻ മാറിനിന്നു

തെളിവാർന്ന പൊൻ താരകിരണങ്ങളേതുമേ

പതിയാതെ പിൻവാങ്ങി നിന്നു

അറിയായ്കയല്ല തെല്ലും...അറിയായ്കയല്ല തെല്ലും

നിൻ മനമറിയായ്കയല്ല തെല്ലും 

രാവിൻ ഈറൻ വിരൽ തൊട്ടുവെന്നാൽ

കുളിർകാറ്റിൽ വിരിഞ്ഞു പോയാലോ

നീരാടുമാനന്ദനീരാഴിയിൽ

പൂർണ്ണചന്ദ്രനായെൻ മനസ്സപ്പോൾ

അറിയാമെനിക്കതെന്നാലും

ഒരുവേള വെയിലൊന്നു വന്നുതൊട്ടാൽ

ഇതു വാടുമെന്നറിഞ്ഞു ഞാൻ

നീളേ നീരോളം തലോടിയെന്നാൽ

നറും പൂവിതൾ പുഞ്ചിരിച്ചാലോ

ഓ...സഖീ ആലോലമാനന്ദരാഗാർദ്രമായ്

മഞ്ഞുപൂവുപോൽ ഞാൻ കാത്തുനിൽക്കും

അറിയാമെനിക്കതെന്നാലും

ഒരുമാത്ര കാറ്റത്തുലഞ്ഞുപോയാൽ

ഇതളറ്റു വീഴുമെന്നോർത്തേൻ ഞാൻ

Song information

Music: രമേഷ് നാരായൺ

Lyricist: പ്രഭാവർമ്മ

Singer: മധുശ്രീ നാരായൺയാസിൻ നിസാർ

Film/album: വിശ്വാസപൂർവ്വം മൻസൂർ

Explore this song