Malayalam lyrics
പനിമതിതൻ ഖബറിടത്തിൽ പനിമതിതൻ ഖബറിടത്തിൽ കരിവാവിൻ താഴ്‌വരയിൽ.. മിഴിനീർ തുമ്പികളേ.. പിരിയാതെ നിൽപ്പതെന്തേ ഇരുളിൽ മൂടിപ്പോയ് പാരാകേ.. പനിമതിതൻ ഖബറിടത്തിൽ മതവും ജാതികളും മതിലും ഫേനികളും പലതും കണ്ടവരെ അതിദൂര താരകളേ വെറുതെ ചിരിതൂകി നിൽക്കുകയോ.. അറിയാപ്പൊരുളോർത്തു നീറുകയോ തൊഴുകൈ കുമ്പിളുകൾ കാണാതെ അകലേ തമ്പുരാൻ ഉറങ്ങുകയോ പനിമതിതൻ ഖബറിടത്തിൽ അലിവിൻ കണികകളേ.. കരളിൽ കരുതീടുകിൽ.. ഉലകിൽ സ്വരലോകം പണിയാമെന്നോർക്കുകിലും മരണം തീർക്കുന്നു നരഹൃദയം.. വെറുതെ തീരുന്നു പ്രിയജന്മം.. പിടയും ഖൽബുകളിൽ കനിയാതെ തൊഴുകൈ പ്രാർഥനയിൽ മുഴുകയോ പനിമതിതൻ ഖബറിടത്തിൽ കരിവാവിൻ താഴ്‌വരയിൽ.. മിഴിനീർ തുമ്പികളേ.. പിരിയാതെ നിൽപ്പതെന്തേ ഇരുളിൽ മൂടിപ്പോയ് പാരാകേ.. പനിമതിതൻ ഖബറിടത്തിൽ
Song information
Music: രമേഷ് നാരായൺ
Lyricist: അസ്‌ലം കൊടുങ്ങല്ലൂർ
Singer: മധുശ്രീ നാരായൺ
Film/album: അലിഫ്
Explore this song
- Singer: മധുശ്രീ നാരായൺ
- Film / album: അലിഫ്
- Composer: രമേഷ് നാരായൺ
- Lyricist: അസ്‌ലം കൊടുങ്ങല്ലൂർ