Malayalam lyrics
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- മിഴിയിൽ....നിൻ മിഴിയിൽ...(2) കിഴക്കിനിത്തൊടിയിലെത്തുളസികൾ തളിർക്കുന്നൂ- മൊഴിയിൽ....നിൻ മൊഴിയിൽ.... നീ നോൽക്കുന്നൂ നിനവിൻ നവരാത്രികൾ... നീ പാടുന്നൂ വരസൂര്യഗായത്രികൾ... എന്റെ മനസ്സിനെ മയക്കും തിരുവാതിരേ......... അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- മിഴിയിൽ....നിൻ മിഴിയിൽ...(2) കുളികഴിഞ്ഞീറൻ മാറുന്ന നിൻ നെഞ്ചിൽ കളഭമായ് ഞാൻ മെല്ലെയലിഞ്ഞുവെങ്കിൽ കരിമുകിൽ തോൽക്കുമെൻ വാർമുടി പോൽ തുമ്പിൽ കനകമന്ദാരമായ് വിരിഞ്ഞുവെങ്കിൽ... വിരൽ തലോടും തംബുരുവായ് മാറിലെന്നെ നീ ഉറക്കിയെങ്കിൽ... ആ....രതിയായ്...ഭൈരവിയായ്.... നിൻ ശ്രുതിയായ്..ശ്രീലയമായ്... സ്വയം മറന്നലിയുവാനുണർത്തുമോ..... അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- മിഴിയിൽ....നിൻ മിഴിയിൽ...(2) കടഞ്ഞെടുത്താവണി പണിഞ്ഞൊരുക്കും നിന്റെ നടന മനോഹര മണ്ഡപത്തിൽ ചുവട് വെച്ചാടും പദതളിരിൽ മുത്തു മണിച്ചിലമ്പായെന്റെ മനം ചിലമ്പും പരിഭവങ്ങളുമായുണരും.. പ്രണയ കീർത്തന യാമിനിയിൽ മെയ്യുരുകും...നെയ്ത്തിരിയായ് എൻ മനസ്സിൽ നീ തെളിയൂ..... പുലർവെയിൽച്ചിറകുള്ള വസന്തമേ.....(പല്ലവി) അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നൂ- മിഴിയിൽ....നിൻ മിഴിയിൽ...(2)
Song video
Song information
Music: മോഹൻ സിത്താര
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: വല്യേട്ടൻ
Song video
Additional song details
Singer: കെ എസ് ചിത്ര
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വല്യേട്ടൻ
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: കെ എസ് ചിത്ര