Malayalam lyrics

അരികത്തൊരു നീലസൂര്യൻ

കടവത്തൊരു കന്നിത്തിങ്കൾ

ആകാശം കൈയ്ക്കുള്ളിൽ

അരികത്തൊരു നീലസൂര്യൻ

കടവത്തൊരു കന്നിത്തിങ്കൾ

ആകാശം കൈയ്ക്കുള്ളിൽ

നക്ഷത്രങ്ങൾ വാരിക്കെട്ടി

ലക്ഷം ലക്ഷം തട്ടിക്കൂട്ടി

കൊട്ടാരങ്ങൾ കെട്ടി കെട്ടി

പട്ടണമെങ്ങും വട്ടം ചുറ്റാൻ

താരത്തെ കെട്ടും ഞാൻ

താരത്തെ കെട്ടും ഞാൻ

അരികത്തൊരു നീലസൂര്യൻ

കടവത്തൊരു കന്നിത്തിങ്കൾ

ആകാശം കൈയ്ക്കുള്ളിൽ

ആകാശം കൈയ്ക്കുള്ളിൽ

തൂവാലപ്പട്ടം പോലെ പോയ് മറയാം

കാണാത്ത ലോകങ്ങൾ കണ്ടേ വരാം

തൂവാലപ്പട്ടം പോലെ പോയ് മറയാം

കാണാത്ത ലോകങ്ങൾ കണ്ടേ വരാം

സ്വപ്നത്തിൻ വട്ടക്കായൽ തുഴയില്ലാതോണിയിലേറി

അക്കരെ ചെല്ലുമ്പോൾ നാം ഇക്കരെയെത്തുമ്പോൾ

അരികത്തൊരു നീലസൂര്യൻ

കടവത്തൊരു കന്നിത്തിങ്കൾ

ആകാശം കൈയ്ക്കുള്ളിൽ

ആകാശം കൈയ്ക്കുള്ളിൽ

നോട്ടിന്റെ പച്ച വിരിപ്പിൽ ഇനിയുറക്കം

ഇനിയുള്ള കാലങ്ങൾ മുന്നേറ്റം

നോട്ടിന്റെ പച്ച വിരിപ്പിൽ ഇനിയുറക്കം

ഇനിയുള്ള കാലങ്ങൾ മുന്നേറ്റം

കുന്നോളം തങ്കക്കട്ടി തട്ടാനൊരു തട്ടാപ്പെണ്ണ്

കനവൊരു കടലോരം

കാണാക്കടമൊരു കടുകോളം

അരികത്തൊരു നീലസൂര്യൻ

കടവത്തൊരു കന്നിത്തിങ്കൾ

ആകാശം കൈയ്ക്കുള്ളിൽ

ആകാശം കൈയ്ക്കുള്ളിൽ

ലക്ഷം ലക്ഷം തട്ടിക്കൂട്ടി

കൊട്ടാരങ്ങൾ കെട്ടി കെട്ടി

പട്ടണമെങ്ങും വട്ടം ചുറ്റാൻ

താരത്തെ കെട്ടും ഞാൻ

താരത്തെ കെട്ടും ഞാൻ

അരികത്തൊരു നീലസൂര്യൻ

കടവത്തൊരു കന്നിത്തിങ്കൾ

ആകാശം കൈയ്ക്കുള്ളിൽ

ആകാശം കൈയ്ക്കുള്ളിൽ

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: കൈതപ്രം

Singer: എം ജി ശ്രീകുമാർ

Film/album: നക്ഷത്രങ്ങൾ പറയാതിരുന്നത്

Explore this song