Malayalam lyrics

അരികിൽ നീ പ്രിയസഖീ

എന്നിലാർദ്രനിലാവുപോൽ ചായുന്നുവോ

കൂട്ടായ് നീ വരൂ

നിൻ നിലയ്ക്കാത്ത ദാഹങ്ങളിൽ

മഴത്തുള്ളിയാവാമിനി

തിളങ്ങും നിൻ കൺത്തുമ്പിലെ 

മയിൽപ്പീലി തേടുന്നു ഞാൻ

പകരൂ നിൻ തേന്മൊഴി ...ഓ ...

അരികിൽ നീ പ്രിയസഖീ

എന്നിലാർദ്രനിലാവുപോൽ ചായുന്നുവോ

കൂട്ടായ് നീ വരൂ

ഏതു കാറ്റു കാത്തുനിന്നതിതുവരെ ഞാൻ

ഓഹോ എൻ പരാഗം നിന്നിൽ വന്നു പടരുകയായ്

ചന്ദനംപോൽ സൗമ്യം നിൻ സാന്ത്വനം

എന്നിലെന്നും ചാർത്തൂ നീ എൻ പ്രിയേ

അലിയാം നിന്നിൽ ഞാൻ

അരികിൽ നീ പ്രിയസഖീ

എന്നിലാർദ്രനിലാവുപോൽ ചായുന്നുവോ

കൂട്ടായ് നീ വരൂ

ഏതു പൂക്കൾ തേടിവന്നതിതുവരെയായ്

ഓഹോ ... നിന്റെ സ്നേഹമാം ഇതൾ തൊടുംവരെ ഞാൻ

എന്നെ എന്നും മൂടും നിൻ സൗരഭം

നിന്നു പെയ്യും മഴയായ് ഞാൻ ഇന്നിതാ

കുതിരാം നിന്നിൽ ഞാൻ

അരികിൽ നീ പ്രിയസഖീ

എന്നിലാർദ്രനിലാവുപോൽ ചായുന്നുവോ

കൂട്ടായ് നീ വരൂ

നിൻ നിലയ്ക്കാത്ത ദാഹങ്ങളിൽ

മഴത്തുള്ളിയാവാമിനി

തിളങ്ങും നിൻ കൺത്തുമ്പിലെ 

മയിൽപ്പീലി തേടുന്നു ഞാൻ

പകരൂ നിൻ തേന്മൊഴി ...ഓ ...

അരികിൽ നീ പ്രിയസഖീ

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: റഫീക്ക് അഹമ്മദ്

Singer: കാർത്തിക്

Film/album: ഫ്ലാഷ്

Explore this song