Malayalam lyrics

മെഴുകുതിരികൾ ഉരുകിയുരുകി

അകമേയുതിരും നോവിൽ...

നഗരവഴിയിൽ പകലുകളിലും

ഇരുളു കലരും നാളിൽ...

ഒരു നിഴലുപോൽ ഇതിലെ

ഒഴുകിയോ ഞാൻ...

അഴലരുളി മാഞ്ഞതെവിടെ നീ...

പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ

പതിയെ തഴുകാൻ മറന്നു ഞാൻ..

അകലെയൊരു കോണിൽ

നീയിന്നേറെയുരുകുമ്പോൾ..

അരികിലിനി ഞാൻ വരാം...

ചിറകുമിനി ഞാൻ..ഏകിടാം

സമയനദിതൻ തിരയിലൊരുനാൾ

തിരികെയൊഴുകാമെങ്കിൽ...

പഴയ നിമിഷം..ഇനിയുമതുപോൽ

നുകരുമതിനായെങ്കിൽ...

കരതളിരിലെന്തരുളും...പകരമായ് ഞാൻ

അരികെയിനിയൊന്നു വരുമോ...നീ

പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ

പതിയെ തഴുകാൻ മറന്നു...ഞാൻ

അകലെയൊരു കോണിൽ

നീയിന്നേറെയുരുകുമ്പോൾ...

അരികിലിനി ഞാൻ വരാം

ചിറകുമിനി ഞാൻ...ഏകിടാം

പിരിയുകിലുമെവിടെയോ

തുണയരുളിയുണ്ടവൾ...

മുറിവുകളിലെന്നെ..തലോടുവാൻ

അനുദിനവുമവളിലെ...

സ്വരമധുരമോർമ്മയായ്...

തളരുമൊരു നേരം ചൂടി..ഞാൻ..

പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ

പതിയെ തഴുകാൻ മറന്നു..ഞാൻ..

അകലെയൊരു കോണിൽ

നീയിന്നേറെയുരുകുമ്പോൾ

അരികിലിനി ഞാൻ..വരാം

ചിറകുമിനി ഞാൻ...ഏകിടാം

Song information

Music: ദീപക് ദേവ്

Lyricist: സന്തോഷ് വർമ്മ

Singer: പൃഥ്വിരാജ് സുകുമാരൻ

Film/album: ആദം ജോൺ

Explore this song