Malayalam lyrics
അമ്മയുറങ്ങുന്നു എന്‍ നന്മയുറങ്ങുന്നു അകലെ ഇരുളില്‍ കാണാക്കണ്ണു തുളുമ്പുന്നു എന്‍ നെഞ്ചമെരിയുന്നു വെറുതേ നിഴലില്‍ എന്നോടൊന്നും മിണ്ടാതെ എങ്ങും പോകാതെ ഉണ്ണീ പൊന്നുണ്ണീ എന്നൊന്നുമ്മം വയ്ക്കൂല്ലേ (അമ്മയുറങ്ങുന്നു...) തൊടിയിലെ മണലില്‍ തുടു വെയിലല ഞൊറിയാന്‍ പാറി വരും തുമ്പികളെ കൊണ്ടു തന്നീലേ കദളിയില്‍ വിതിരും ചെറു തേന്‍ കണമുതിരാന്‍ തണ്ടുലയും വണ്ടുകള്‍ തന്‍ ചുണ്ടില്‍ മൂളീല്ലേ പൂ മേല്‍ തിരി വിളക്കായ് ഈ ഇടവഴിക്കരികില്‍ കനിവിന്‍ കതിരേ ഇനിയും വരുമോ (അമ്മയുറങ്ങുന്നു...) കസവിടുമഴകിന്‍ കുസൃതിയിലിതള്‍ വിരിയാന്‍ കൂടെ വരും പെണ്‍കൊടിയെ കൈ പിടിച്ചീലേ അവളുടെ മൊഴിയില്‍ കുറുമൊഴിമലര്‍ത്തിരയായ് അന്നലിടും തെന്നലുമായ് കൂട്ടു കൂടീല്ലേ നിന്‍ മിഴിയിലെ മിഴിവായ് ഈ മടിയിലെ മകനായ് മധുരം പകരാന്‍ ഇനിയും വരുമോ (അമ്മയുറങ്ങുന്നു...)
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: സുദീപ് കുമാർ
Film/album: ഉത്തരാസ്വയംവരം
Explore this song
- Singer: സുദീപ് കുമാർ
- Film / album: ഉത്തരാസ്വയംവരം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി