Malayalam lyrics
അമ്മമാരേ വന്നാട്ടെ നല്ലവരേ നിന്നാട്ടേ കണ്ണടയ്ക്കും നേതാക്കളേ കണ്ടാട്ടെ (2) ഞങ്ങളീ മണ്ണിലെ പാവകൾ ഇന്നുമേ നൊമ്പരപ്പൂവുകൾ (അമ്മമാരെ..) തെരുവിൽ നിന്നൊരു പാട്ടുകൂട്ടം ഇവരും പാടുന്നേ സംഘഗാനം വളരാനുണ്ടല്ലോ വല്യ മോഹം തണലായ് തന്നാലും ഇറ്റ് സ്നേഹം അരുമക്കുഞ്ഞുങ്ങളടുത്തിരിക്കുമ്പോൾ അലിയുവോരേ തെരുവ് കുഞ്ഞിന്റെ ഹൃദയനൊമ്പരം അറിയുകില്ലേ ഉണരും ...ഉയരും ...ഞങ്ങൾ (അമ്മമാരെ..) തന്നാലായത് ചെയ്താലേ അണ്ണാർക്കൺനനും നല്ല പേര് ഒന്നായ് ചേർന്നു നാം ശക്തി നേടൂ നന്നായ് നാളത്തെ നാടുവാഴും മലയിടിഞ്ഞിട്ടു വരട്ടെ കാണട്ടെ കുലുങ്ങുകില്ല തിരയിളമ്പുന്ന കടലിൽ ഞങ്ങൾ പതറുകില്ല വരവായ്....വരവായ്.....ഉദയം (അമ്മമാരെ..)
Song information
Music: രമേഷ് നാരായൺ
Lyricist: എസ് രമേശൻ നായർ
Singer: മോഹൻ കുമാർകോറസ്
Film/album: കഥ പറയും തെരുവോരം
Explore this song
- Singer: മോഹൻ കുമാർകോറസ്
- Film / album: കഥ പറയും തെരുവോരം
- Composer: രമേഷ് നാരായൺ
- Lyricist: എസ് രമേശൻ നായർ