Malayalam lyrics
അമ്പലക്കരെ തെച്ചിക്കാവിലെ പൂരം അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം(2) തെയ് തെയ് താരൊ തെയ് താരോ (2) അമ്പലക്കരെ തെച്ചിക്കാവിലെ പൂരം അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം പാണ്ടി മെയ്യാണ്ടി മേളം പടയിളക്കത്തിനോളം (2) പൂരം കാണാൻ നീയും പോരടീ പെണ്ണെ (അമ്പല....) തന തിന തിന്നാനാ താനതിന്നാനാ കാണിക്കുന്നിറങ്ങി ക്കൈത തോടും താണ്ടി പെണ്ണെ ഞാൻ കൊണ്ടു പോകാം നിന്നെ മഞ്ഞിൻ മണിയുതിരും രാവിൻ നാട്ടുവഴി പെണ്ണെ ഞാൻ കൊണ്ടു പോകാം നിന്നെ നീലമാല പോലെ മിന്നാമിന്നിക്കൂട്ടം ആ പിച്ചകപ്പാടം നീളെ തോരണങ്ങൾ തീർക്കെ കേട്ടില്ലേ നീ കാറ്റിന്റെ മംഗല്യരാഗം ആ മുളം കൂട്ടിലെ കിളിപ്പെണ്ണിനു കല്യാണരാവ് (അമ്പലക്കരെ....) തെന്നും കുപ്പിവള കണ്ണിൽ കരിമഷിയും രാപ്പെണ്ണിനു മൂക്കുത്തി ചേല് ചിലമ്പിൻ മണികിലുക്കി കാൽത്തള താളം കൊട്ടി പൂരത്തിനു പോണൂ പൂഞ്ചോല കല്ലുമാല ചാർത്തി ഹേ ചാന്തുപൊട്ടു കുത്തീ കോടി ചേല ചുറ്റി കാത്തുനിൽക്കണ നീ കാത്തില്ലേ നീ മാരന്റെ കൊതുമ്പുവള്ളം ഈ വിൾക്കൂതാൻ കാത്തു നിൽക്കണ താന്തോന്നിക്കാറ്റ് (അമ്പലക്കരെ..)
Song information
Music: അലക്സ് പോൾ
Lyricist: രഞ്ജിത്ത് ബാലകൃഷ്ണൻ
Singer: എം ജി ശ്രീകുമാർ
Raaga: ശുദ്ധധന്യാസി
Film/album: ബ്ലാക്ക്
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: ബ്ലാക്ക്
- Composer: അലക്സ് പോൾ
- Lyricist: രഞ്ജിത്ത് ബാലകൃഷ്ണൻ