Malayalam lyrics

അന്നൊരു രാവിൽ പൊങ്കിനാവിൽ വന്നൂ നീ
നിൻ കൈകളെന്നെ മന്ത്രകോടി ചാർത്തിച്ചു
സ്വപ്നത്തിൻ സൗഗന്ധികപ്പൂ‍ കൊഴിഞ്ഞു
തല്പത്തിൽ കൺ തിരുമ്മീ ഞാനിരുന്നൂ
വീണപൂവിൻ കവിളിൽ തലോടി
പാടിയാദ്യമായ് നിന്നെയോർത്തു ഞാൻ
പ്രേമവതിയായ് ഞാൻ
മുന്തിരി തൻ മൂവിലയാൽ പണ്ടു
നാണം മറച്ച കാലം
നിൻ കിനാവിൽ കണ്ടവൾ ഞാൻ എന്നും
നിൻ പാതിമെയ്യാണു ഞാൻ
പാനകേളിയിൽ പാണി മുത്തി നാം
പാടുമിനിയൊന്നായ്
വർണ്ണങ്ങൾ പൂക്കും പൊൻ കിനാവ് നേരല്ലാ
കണ്ണഞ്ചുമേതോ മാരിവില്ലിൻ പൂഞ്ചില്ല
മായാത്ത സ്വപ്നമുണ്ടോ പൂക്കളുണ്ടോ
മാനസ മോഹങ്ങൾ ചഞ്ചലങ്ങൾ
വാഴ്വിൻ യാത്രാ വഴികൾ പിരിഞ്ഞൂ
നിന്നോടിന്നിതാ നന്ദിയോതി ഞാൻ
യാത്ര തുടരുന്നൂ
എൻ മനസ്സിൻ താളുകളിൽ  നിന്റെ
സൗവർണ്ണരൂപം മാത്രം
നിൻ മനസ്സിൻ താളിൽ നിന്നും കാലം
സ്വീകരിക്കുകീ സ്നേഹമാനസം
മാപ്പു തരുകില്ലേ
---------------------------------------------

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഒ എൻ വി കുറുപ്പ്

Singer: ജി വേണുഗോപാൽസുജാത മോഹൻ

Film/album: മാസ്മരം

Explore this song