Malayalam lyrics
അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ... ജലകണം നീറും മലരിതൾ ഇലകൾ പെയ്യുന്ന പുലരിയിൽ മുറിവുകൾ നൊന്തു പിടയവേ ചിതറും ഓർമ്മയായ് നിന്നുവോ തരളിതമാം മൃദുസന്ധ്യകൾ പനിമതിയെത്തും രാവുകൾ (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം കളകളം മാഞ്ഞൊരരുവികൾ വിജനമാം മലനിരകളിൽ വിഴലുകൾ മൂടി ഇരുളവേ വീണൊടുങ്ങുമീ സാന്ത്വനം മറയുകയോമന ഭംഗികൾ അരുണിമ തേടും തേങ്ങലായ് (2) അതിരുകളറിയാതെങ്ങോ ഇതു വഴിയേ അലയുകയാണോ കാറ്റിൽ ഒരു മൗനം മൃദുഭാവം മായും പകലായ് കനൽ പെയ്യും മുകിലായ് ശ്രുതി മാറ്റും മായക്കുഴലായ് അഴൽമീട്ടും മഴയായ് അതിരുകളറിയാതെങ്ങോ ഇതു വഴിയേ...
Song video
Song information
Music: സംഗീത്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: വിനീത് ശ്രീനിവാസൻ
Film/album: ഔട്ട്സൈഡർ
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: ഔട്ട്സൈഡർ
- Composer: സംഗീത്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ