Malayalam lyrics
അണിവാകച്ചാര്‍ത്തിൽ ഞാൻ ഉണര്‍ന്നൂ കണ്ണാ മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ(2) അറുനാഴി എള്ളെണ്ണ ആടട്ടയോ മറുജന്മ പൊടി മെയ്യിൽ അണിയട്ടയോ തിരുമാറിൽ ശ്രീവത്സമാകട്ടയോ ( അണിവാകച്ചാര്‍ത്തിൽ ..) ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും മറുജന്മം പയ്യായി മേഞ്ഞെങ്കിലും (2) യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ… ആ..ആ..ആ.. പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ… ( അണിവാകച്ചാര്‍ത്തിൽ ..) യമുനയിൽ ഓളങ്ങൾ നെയ്യുമ്പൊഴും യദുകുല കാംബോജി മൂളുമ്പൊഴും ( 2 ) ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ തഴുകുന്നപനിനീരായ് തീര്‍ന്നില്ലല്ലോ കൃഷ്ണ്ണാ… ആ..ആ...ആ.. ഹൃദയത്തിൻ ശംഖിൽ ഞാൻ വാര്‍ന്നില്ലല്ലോ അപ്പോഴും നീ കള്ള ചിരിചിരിച്ചൂ അവിൽ പൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ… ( അണിവാകച്ചാര്‍ത്തിൽ ..)
Song video
Song information
Music: കെ ജി ജയൻ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Raaga: ശുഭപന്തുവരാളി
Film/album: മയിൽപ്പീലി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മയിൽപ്പീലി
- Composer: കെ ജി ജയൻ
- Lyricist: എസ് രമേശൻ നായർ