Malayalam lyrics
അഖില ഗുണങ്ങൾ മനുഷ്യനു നൽകി പ്രകൃതിദേവിയിൻ വരദാനം(2) അഖിലചരാചരം വാഴുമീയുലകിൽ(2) മാനവജീവിതം പരിതാപം തുടരുകയാണിന്നുമവിരാമം (അഖില) സ്നേഹവും സഹനവും വാത്സല്യവുമായി അവരിതാ ഭൂമിയിൽ അരകുലമായി.. ആ.. അവരെന്നും ഭൂമിയിൽ അലയുകയായി ദുരിതവും കദനവും ത്യാഗവുമായി അവരെന്നും വാഴുന്നു ഇനഗുണയായി ഈ ജീവിതസുഖദുഖഃ സമസ്യകളായി നീറും മനസ്സിനെ ചിരികളിൽ മൂടി നന്മയിന് ഗീഥികൾ അനുദിനം പാടി ആടുന്നു അവനിയിൽ കൂടി.. ആ...(അഖില) അഖിലവും നേടാൻ ആശയുമായി ഓടിത്തളരുന്നു ഈ മണ്ണിൽ ആ.. ഒടുവിൽ മറയുന്നു ഈ മണ്ണിൽ ആദ്യന്തമിവിടെ കഥയറിയാതെ അഭിനേതാവായി ഈ അരങ്ങിൽ ആ... നടനം തുടരുന്നു കളിയരങ്ങിൽ സന്തോഷത്തിൻ മുകുളങ്ങൾ തേടി സന്താപത്തിൻ കടലിൽ കൂടി നീന്തുന്നു ഓളത്തിൽ ആടി... ആ...(അഖില)
Song information
Music: പ്യാരി മുഹമ്മദ്
Lyricist: കെ എം മഞ്ചേരി
Film/album: അഖില
Explore this song
- Film / album: അഖില
- Composer: പ്യാരി മുഹമ്മദ്
- Lyricist: കെ എം മഞ്ചേരി