Malayalam lyrics
രാക്കിളീ നീയൊന്ന് പാടൂ രാഗേന്ദു ചിരിതൂകും ഈ രാത്രിയിൽ.. രഗമാലിനീ തീർത്ഥത്തിൽ നീരാടും രാജഹംസമേ നീയും പാടൂ.. ആൺകിളീ നീയൊന്നു പാടൂ താരാട്ടിൻ ഈണങ്ങൾ മധുരമായ്.. ദേവദാരുവിൻ ചില്ലയിൽ പാർത്തിടും അണ്ണാറക്കണ്ണാ നീ ഏറ്റുപാടൂ.. ആരിരാരോ..ഓ ..ഓ..ആരിരം രാരിരോ.. ആയിരം അഭിലാഷസൂനങ്ങൾ വിടരാതിരുന്നിടുമ്പോൾ.. ആ മുഖം ഇല്ലാത്ത കഥയൊന്ന് ആത്മാവിലെഴുതിടുമ്പോൾ.. ആരവമില്ലാതെ ഞാനെന്റെ ദുഖത്തിൻ വാത്മീകം തേടിടുമ്പോൾ.. ആരോഹണങ്ങളിൽ അവരോഹണങ്ങളിൽ കിളിയേ നീ ഒന്ന് പാടൂ... കണ്മണിക്കുഞ്ഞിന്നായ് ഒന്നു പാടൂ രാക്കിളീ നീ ഒന്നു പാടൂ.. രാഗേന്ദു ചിരിതൂകും ഈ രാത്രിയിൽ.. രഗമാലിനീ തീർത്ഥത്തിൽ നീരാടും രാജഹംസമേ നീയും പാടൂ.. ആരിരാരോ..ഓ ..ഓ..ആരിരം രാരിരോ.. കാമിതം വർണങ്ങളില്ലാതെ തമസ്സിലലിഞ്ഞിടുമ്പോൾ.. കടമകൾ നാഗങ്ങളായെന്റെ ചിന്തയിൽ ഇഴഞ്ഞിടുമ്പോൾ.. കാണികൾ കാണാതെ ഈ വേദിയിൽ ഞാൻ മൂകമായ് തേങ്ങിടുമ്പോൾ.. താളം പിഴയ്ക്കാതെ ഈണം മാറാതെ കിളിയേ നീ ഒന്നു പാടൂ.. ഓമനക്കുഞ്ഞിന്നായ് ഒന്നു പാടൂ..(രാക്കിളീ..)
Song information
Music: പ്യാരി മുഹമ്മദ്
Lyricist: കെ എം മഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: അഖില
Explore this song
- Singer: കെ എസ് ചിത്ര
- Film / album: അഖില
- Composer: പ്യാരി മുഹമ്മദ്
- Lyricist: കെ എം മഞ്ചേരി