Malayalam lyrics
അക്ഷരമൊരു ഹിമബിന്ദു അതിലുണ്ടാകാശം അറിവിൻ അപാരനീലാകാശം അക്ഷരമൊരു രസബിന്ദു അതിലുണ്ടൊരു സൂര്യൻ അറിവിൻ ഉദയമനോഹര സൂര്യൻ അക്ഷരമൊരു മണിവാതിൽ തുറന്നാ ലപ്പുറമുണ്ടൊരു ലോകം അവിടെവെളിച്ചം മാത്രം അവിടെ വസന്തം മാത്രം അവിടെ മനുഷ്യനെ മനുഷ്യനാക്കും സമഭാവനയുടെ സംഗീതം (അക്ഷര...) അക്ഷരമൊരു മണിദീപം അതിൻ കതിർ വെട്ടം വിതറിയ വഴിയേ നടന്നു പോവുക നമ്മൾ ഉണർന്നു പാടുക നമ്മൾ അവ്വീടെ മനുഷ്യർ പരസ്പ്രമോതും മൊഴി പോലും സംഗീതം(അക്ഷര..)
Song information
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: പി ജയചന്ദ്രൻ
Film/album: ഗോത്രം
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ഗോത്രം
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്